പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടി പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്ബോട്ട് വഴികാട്ടിയാകുന്നു. തീര്‍ത്ഥാടകർക്കായി രൂപകല്‍പ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്‍റാണിത്. തത്സമയ വിവരങ്ങളും തല്‍ക്ഷണ പിന്തുണയും നല്‍കുന്നതിനായി ആരംഭിച്ച ചാറ്റ്ബോട്ട് ആറ് ഭാഷകളില്‍ ലഭ്യമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനായാസം ഉപയോഗിക്കാനാകും.
തീര്‍ത്ഥാടകര്‍ 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' അയച്ച് ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിങ് തുടങ്ങിയവ സേവനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനാകും. ചാറ്റ്ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങള്‍ നല്‍കുകയും ഉപയോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് ഘട്ടം ഘട്ടമായി വഴികാട്ടുകയും ചെയ്യും.
Tags:
KERALA NEWS