Trending

കൂടരഞ്ഞിയിൽ തെരുവുനായ ശല്യം രൂക്ഷം; ആക്രമണത്തിൽ 60 കോഴികൾ ചത്തു

തിരുവമ്പാടി: കൂടരഞ്ഞിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിന്റെ വളർത്തുകോഴികളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത്.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂളിലേക്കും മദ്റസയിലേക്കും പോകുന്ന കുട്ടികൾക്ക് നായ്ക്കൾ ഭീഷണിയാണ്. തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ നടപടി വേണമെന്നും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും മുസ്‍ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഐ. അബ്ദുൽ ജബ്ബാറും ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമിയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post