തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
അദ്ദേഹത്തിൻ്റെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രിയിൽ നിന്ന് കൊട്ടാരം റോഡിലെ വീട്ടിലെക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് വരെ വീട്ടിൽ പൊതുദർശനം.