ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം പരിക്കേറ്റ 10 പേരിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 150 അടി താഴ്ചയിലേക്കാണ് സൈനിക വാഹനം മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റവുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
വൈകിട്ട് 5.40ഓടെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമായിരുന്നു അപകടം. മെന്ദറിലെ ബല്‍നോയ് ഏരിയയിലൂടെ കടന്നുപോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 11 മറാത്തി ലൈറ്റ് ഇൻഫന്ററി ടീമാണ് ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന വഴി വാഹനം മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെയാണ് അറിയിച്ചത്