Trending

എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഉള്ളിയേരി സ്വദേശിക്ക് 5 വർഷം കഠിന തടവും പിഴയും


ഉള്ളിയേരി: എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു കോടതി. പ്രതി ഉള്ളിയേരി മൊടക്കല്ലൂർ വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.നൗഷാദലി പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2021 ൽ ആണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. പിന്നീട് പെൺകുട്ടി ഒരു ബന്ധുവിനോടാണ് കാര്യം പറഞ്ഞത്. തുടർന്ന് ബന്ധു കുട്ടിയുടെ അമ്മയെ വിവരമറിയിച്ചതോടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. അത്തോളി പോലീസ് രജിസ്റ്റർ കേസ് സബ് ഇൻസ്‌പെക്ടർ പി.കെ ജിതേഷാണ് അന്വേഷിച്ചത്. പ്രോസിക്ക്യുഷനു വേണ്ടി അഡ്വ പി.ജിതിൻ ഹാജരായി.

Post a Comment

Previous Post Next Post