Trending

ആംബുലൻസിന് വഴി മുടക്കിയത് 22 കിലോമീറ്റർ; യുവാവിൻ്റെ ആർസി ബുക്കും ലൈസൻസും പിടിച്ചെടുത്തു.

കോഴിക്കോട്: സ്കൂട്ടർ യാത്രക്കാറൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ തടസം സൃഷ്ടിച്ചു. അടിവാരം മുതൽ കാരന്തൂർ വരെ ഇയാൾ മുന്നിൽ നിന്നും മാറിയില്ല. ഇക്കാരണത്താൽ ഒരു മണിക്കൂർ വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർടിഓക്കു മുമ്പിൽ ഹാജരാകാൻ നിർദ്ദേശം നല്‍കി. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർസി ബുക്കും കസ്റ്റഡിയിൽ എടുത്തു.

രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ തോന്ന്യാസം. വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിൻ്റ ലൈസന്‍സ് റദ്ദാക്കുകയും 6250 രൂപ പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദ്ദേശം നല്‍കി. വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസം. ആംബുലന്‍സ് ഹോണടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല.

Post a Comment

Previous Post Next Post