Trending

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ്; ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ 21 മുതൽ

കക്കോടി: കക്കോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ എൻ. എസ്. എസ് സപ്തദിന സഹവാസ ക്യാമ്പ് "സന്നദ്ധം 2024" ഡിസംബർ 21 മുതൽ 27 വരെ ചേളന്നൂർ എസ്. എൻ. ട്രസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്നു. ക്യാമ്പിൻെറ ഔപചാരിക ഉദ്ഘാടനം ബഹു:ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി.പി നൗഷീർ നിർവഹിക്കും. വിവിധ തരം കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസ്സുകളും നടത്തപ്പെടുന്ന ക്യാമ്പിൻ്റ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് വളരുന്ന തലമുറയിൽ സാമൂഹ്യസേവന സന്നദ്ധത വളർത്തുക എന്നതാണ്.

സുകൃത കേരളം, കൂട്ടുകൂടി നാടുകാക്കാം, സ്നേഹ സന്ദർശനം, അഗ്രി വളണ്ടിയർ അടുക്കളത്തോട്ട നിർമ്മാണം, പാഴ് വസ്തുക്കളിൽ നിന്നും ഉൽപ്പന്നം നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ. കൂടാതെ നേതൃത്വ പാഠവ പരിശീലനം, സത്യമേവ ജയതേ വ്യാജ വാർത്തകൾക്ക് എതിരെയുള്ള ബോധവൽക്കരണം, പകർച്ചവ്യാധികൾക്ക് എതിരെയുള്ള ആരോഗ്യ ബോധവൽകരണ ക്ലാസ്, ഡിജിറ്റൽ ലിറ്ററസി, സുസ്ഥിര ജീവിത ശൈലി തുടങ്ങി വൈവിധ്യമാർന്ന ബോധവൽക്കരണ ക്ലാസ്സുകൾ കുട്ടികൾക്കും ക്യാമ്പിംഗ് പ്രദേശത്തെ പൊതുജനങ്ങൾക്കും ഒരു പോലെ പ്രയോജനം ചെയ്യുന്നു. കൂടാതെ വിവിധ തരം നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തുന്നു.

Post a Comment

Previous Post Next Post