Trending

''പുഷ്പ 2'' സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍

ഹൈദരാബാദ്: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബിൽ. ഹിന്ദി ഭാഷയിലുള്ള പതിപ്പാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. GOATZZZ എന്ന അക്കൗണ്ടില്‍ നിന്ന് സിനിമയുടെ തീയേറ്റര്‍ പതിപ്പാണ് അപ്‌ലോഡ് ചെയ്തത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രമാണ് പുഷ്പ 2.

ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള 12,500-ല്‍ അധികം സ്‌ക്രീനുകളിലായി പുഷ്പ 2 പ്രദർശനം തുടരുകയാണ്. പ്രീ-സെയിലില്‍ നിന്ന് മാത്രമായി ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Post a Comment

Previous Post Next Post