Trending

മിഠായി കഴിച്ച കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം; 16 പേർ ആശുപത്രിയിൽ; ആരോഗ്യവകുപ്പിൻ്റെ പരിശോധന


കൽപ്പറ്റ: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം. മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്.16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം മിഠായികൾ അടുത്തുള്ള ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. 16 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബേക്കറിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post