Trending

ഫോണിൻ്റെ ടിസ്പ്ലേ തകരാറായി; 1.26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്


മലപ്പുറം: ഡിസ്‌പ്ലേ തകരാറിലായ മൊബൈൽ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി. 94,200 രൂപ വിലയുള്ള ആപ്പിൾ ഐഫോണിൻ്റെ ഫോൺ വാങ്ങി ഏതാനും മാസങ്ങൾക്കകം ഡിസ്‌പ്ലേ തകരാറിലായി. തുടർന്ന് വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പി.സി കാർത്തിക് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നൽകിയ പരാതിയാലാണ് വിധിയുണ്ടായത്. 

എതിർകക്ഷികളായ ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐ കെയർ എന്നിവരോട് ഫോണിന്റെ വിലയായ 94,200 രൂപ തിരിച്ച് നൽകാനും ഇ.എം.ഐ ചാർജ് ഇനത്തിലേക്ക് 2,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 10,000 രൂപയുമടക്കം 1,26,200 രൂപ നൽകാനുമാണ് ഉത്തരവ്. 

കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ്, മെമ്പർമാരായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരനു വേണ്ടി അഡ്വ. ടി. സിയാദ് അലി, അഡ്വ. ഹാരിസ് പഞ്ചിളി എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post