Trending

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ ബൈ​ക്കോ​ടിച്ചു; എട്ടിൻ്റെ പണി കിട്ടിയത് പിതാവിന്


കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്ക് ഓടിച്ച കേസില്‍ പിതാവിനു കിട്ടിയതിന് എട്ടിന്‍റെ പണി. 25,000 രൂപ പിഴ അടക്കേണ്ടി വന്നതിനു പിന്നാലെ കോടതി പിരിയും വരെ തടവും ലഭിച്ചു. കോഴിക്കോട് നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുള്‍ അസീസി (45) നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. 

ചെക്യാട്- പുളിയാവ് റോഡില്‍ വാഹന പരിശോധനക്കിടെയാണ് അസീസിന്‍റെ മകന്‍ ഓടിച്ച ബൈക്ക് നാദാപുരം കണ്‍ട്രോള്‍ റൂം സിഐയും സംഘവും പിടികൂടിയത്. വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അസീസ് കോടതിയില്‍ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.

Post a Comment

Previous Post Next Post