താമരശ്ശേരി: സ്വകാര്യ എടിഎമ്മില്‍ നിന്നും പണമെടുത്ത ആളുടെ അക്കൗണ്ടില്‍ നിന്നും പണം അപഹരിച്ചതായി പരാതി. ഇന്നലെ രാവിലെ താമരശ്ശേരി പരപ്പൻപൊയിലിലെ ഇന്ത്യ വണ്‍ എടിഎമ്മിൽ നിന്നും പണം പിന്‍വലിച്ചതിന് തൊട്ട് ഉടനെയാണ് രണ്ട് പ്രാവശ്യമായി എടിഎമ്മിൽ നിന്നും പണം അക്കൗണ്ട് ഉടമ അറിയാതെ പിന്‍വലിക്കപ്പെട്ടത്.
പരാതിക്കാരന്‍റെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചിരുന്നു. ആ സമയം എടിഎം കൗണ്ടറിന്‍റെ അടുത്ത് രണ്ടു പേര്‍ ഉണ്ടായിരുന്നതായി പറയുന്നു. ട്രാന്‍സാക്ഷൻ പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ ഇവര്‍ പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. അക്കൗണ്ട് ഉടമ ബാങ്കില്‍ പരാതി നല്‍കി.