കൊട്ടുവള്ളി: കൊടുവള്ളി മാനിപുരം പാലത്തിനു സമീപം പ്രവർത്തിച്ചുവരുന്ന കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണ (14) എന്ന വിദ്യാർത്ഥിയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈവീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിന് തുടർന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, ആങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുത്തുകയായിരുന്നു.
അസിസ്റ്റന്റ് ഫയർ & റെസ്ക്യൂ ഓഫീസർ ഗ്രേഡ് പി അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ പിടി അനീഷ്, എം നിസാമുദ്ദീൻ, പി നിയാസ്, കെ അഭിനേഷ്, കെ എസ് ശരത് കുമാർ, എൻ സിനീഷ്, പി കെ രാജൻ, സി എഫ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.