ബാലുശ്ശേരി: സംസ്ഥാന പാതയിൽ ബാലുശ്ശേരി മുക്കിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തു നിന്ന് വരുകയായിരുന്ന ടാങ്കർ ലോറിയും താമരശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിൽ നിന്ന് പരിക്കേറ്റയാളെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.