തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പോലീസ് ജാഗ്രത നിർദ്ദേശം നല്കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.
ട്രെയിനുള്ളില്‍ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാല്‍ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.