Trending

അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


കോഴിക്കോട്: അഴിയൂർ ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിങ്ങത്തൂർ എൻ.എ.എം സ്കൂളിന് സമീപം കുന്നോത്ത് അൻസീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിൽ സമീപം താമസിക്കുന്ന തയ്യിൽ കൊട്ടി കൊല്ലന്റവിട (ദറജയിൽ) റിൻഷയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂട്ടുകാരോടത്ത് കളി കഴിഞ്ഞു അഴിയൂരിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ– കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിക്കുകയായിരുന്നു. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷനൽ സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ് സെയ്ൻ അബ്ദുള്ള.

തലശ്ശേരി ഗവൺമെണ്ട് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അഴിയൂർ ചുങ്കം മനയിൽ ബദരിയ മദ്രസയിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം പെരിങ്ങത്തൂരിലേക്ക് കൊണ്ട് പോയി. സഹോദരങ്ങൾ: സുഹാൻ, അബ്രാം, സിദ്‌റ.

Post a Comment

Previous Post Next Post