ബാലുശ്ശേരി: പനങ്ങാട് വില്ലേജ് ഓഫീസിന് സമീപം മരം മുറിഞ്ഞു വീണു. തോട്ടിലേക്കാണ് മരം മുറിഞ്ഞ് വീണത്. ആറുമണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വൈദ്യുതി ലൈന്‍ പൊട്ടിവീണ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. പിന്നീട് കെഎസ്ഇബി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.