കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞും കൂടിയും മാറി മറയുന്നു. ഇന്നലെ ആശ്വാസമായ സ്വർണ വില ഇന്ന് മലക്കം മറിഞ്ഞ് 57,000 കടന്നു. അപ്രതീക്ഷിതമായ ഈ വില മാറ്റങ്ങൾ സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. നാളെയും വിലയേറിയാൽ 58,000 രൂപയിലേക്ക് സ്വർണവില ഉയരുമെന്നതിൽ സംശയമില്ല. വിലക്കയറ്റവും വിലയിടിവും പ്രവചനാതീതമാവുന്നു.
ഇന്ന് സ്വർണത്തിന് വില 560 രൂപ വർധിച്ച് പവന് വില 57,280 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുകയായിരുന്നു. ഈ മാസം14ന് 55,480 രൂപയായി സ്വർണവില താഴ്ന്നിരുന്നു.