പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. രാവിലെ 9.30 ഓടെയാണ് സംഭവം. എകരൂലിൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച ഉണ്ടായത്. പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.
ടാങ്കറിന്റെ മെയിൻ വാൽവിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവറാണ് വിവരം ഫയർ സ്റ്റേഷനിലും പോലീസ് കൺട്രോൾ റൂമിലും വിളിച്ചറിയിച്ചത്. തുടർന്ന് പേരാമ്പ്ര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ചോർച്ച അടച്ചു അപകട സാധ്യത ഒഴിവാക്കി.