Trending

ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്തതിൽ സംഘർഷം; പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ്‌വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു, പോലീസ് കേസെടുത്തു


കോഴിക്കോട്: കുറ്റ്യാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വൺ- പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയുടെ പല്ല് പോയി. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഇരുപതോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പ്ലസ്‌വൺ വിദ്യാര്‍ത്ഥി ഹിഷാമാണ് പരാതി നല്‍കിയത്. 

കുന്നുമ്മല്‍ ഉപജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാൽ പിൻവലിക്കാൻ ജൂനിയർ വിദ്യാർത്ഥികൾ തയ്യാറായില്ല. ഇതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

രണ്ടുദിവസം മുമ്പ് ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് അധ്യാപകര്‍ ഏറെ പരിശ്രമിച്ചാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 14 വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്പെന്റ് ചെയ്തു.

Post a Comment

Previous Post Next Post