കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതിയുമായി ബേപ്പൂർ മാഹി സ്വദേശിയായ യുവതി. തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടിയതിനെ തുടർന്നാണ് യുവതി നഷ്ടപരിഹാരം നൽകാനും നടപടിയെടുക്കാനും ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയത്.
2023 മാർച്ച് 24 നാണ് യുവതിയുടെ തോളെല്ലിന് പരിക്ക് പറ്റിയത്. ബീച്ച് ആശുപത്രിയിൽ വെച്ച് നടന്ന ശത്രക്രിയയിലാണ് യുവതിയുടെ തോളെല്ലിൽ കമ്പിയിട്ടത്. ഇത് മാറ്റുന്നതിനിടയിലാണ് വീണ്ടും എല്ലു പൊട്ടിയത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വെള്ളയിൽ പൊലീസ് ആശുപത്രിയിൽ പ്രാഥമിക അന്വേഷണം നടത്തും.