പേരാമ്പ്ര: പേരാമ്പ്രയിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണില്‍ ആയിഷ മെഹ്‌റിന്‍ (12) ആണ് മരിച്ചത്. കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പില്‍ ജംഷീറയുടെ ഏകമകളാണ്. ഏറെനാളായി എടവരാട് കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് കുഴഞ്ഞ് വീണതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ആറുമണിയോടെയാണ് മരണം സംഭവിച്ചത്. തലച്ചോറിലെ നീര്‍വീക്കവും രക്തം കട്ടപ്പിടിച്ചതുമാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
എടവരാട് മുഈനുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ്സയിലെയും എരവട്ടൂര്‍ നാരായണ വിലാസം എയ്ഡഡ് യു.പി.സ്‌കൂളിലെയും വിദ്യാര്‍ത്ഥിനിയാണ്. ഖബറടക്കം നാളെ രാവിലെ 8.30ന് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.