ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ബാലുശ്ശേരി അമരാപുരിക്കടുത്ത് നിയന്ത്രണംവിട്ട ലോറിയിടിച്ച് കാറും സ്കൂട്ടറും തകർന്നു. റോഡരികിൽ നിർത്തിയിട്ട കാറിലും സ്കൂട്ടറിലും മെറ്റലുമായി വരുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. യാത്രക്കാർ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ലോറിയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.