കോഴിക്കോട്: എരഞ്ഞിപ്പാലത്തുള്ള സ്വകാര‍്യ ലോഡ്ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ അബ്ദുള്‍ സനൂഫിന് കൂടെയായിരുന്നു ഫസീല സ്വകാര‍്യ ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ ലോഡ്ജ് ബിൽ അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ച് വന്നില്ല.
ചൊവ്വാഴ്ചയാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ പരുക്കുകളോ ബലപ്രയോഗം നടന്നതിന്‍റെ സൂചനകളോ ഇല്ലേന്ന് പൊലീസ് വ‍്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് ടീമും ഉടൻ സ്ഥലത്തെത്തും.