കക്കോടി: കക്കോടിയില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി. മര്‍ദ്ദനത്തില്‍ വയോധികനും മകള്‍ക്കും ചെറുമകൾക്കും പരുക്കേറ്റു. ഇവരുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണിയോടെ കക്കോടി കിരാരൂരിലാണ് സംഭവം. സ്ഥലത്തിന്റെ അതിരില്‍ മതില്‍ കെട്ടുന്നതിനിടെയാണ് രണ്ടു വീട്ടുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നാലെ ഭീഷണിയും അടിയും നടക്കുകയായിരുന്നു.
എണ്‍പത്തിമൂന്നുകാരനായ ചന്ദ്രന്റെ പരാതിയില്‍ അയല്‍വാസികളായ മധു, ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കാരനെയും മകളെയും ചെറുമകളെയും തടഞ്ഞുവെച്ച് ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. രണ്ടു കുടുംബങ്ങളുടെയും സ്ഥലത്തിന്റെ അതിർത്തി സംബന്ധിച്ച് കോടതിയില്‍ നിലവില്‍ കേസ് നടക്കുന്നുണ്ട്.