Trending

നാലുവർഷ ബിരുദ ഫീസ് വർദ്ധന; സംസ്ഥാനത്ത് നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം


കോഴിക്കോട്: കേരള-കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ നാളെ (നവംബർ 14) പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതടക്കമുള്ള വിഷയങ്ങൾക്കെതിരെയാണ് സമരം.

മൂന്നുവർഷ ബിരുദ കോഴ്‌സുകൾക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. 1300 രൂപ മുതൽ1750 രൂപവരെയാണ് പുതിയ ഉത്തരവ് പ്രകാരം ഫീസ് അടയ്‌ക്കേണ്ടത്. എന്നാൽ മൂന്നുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് 515 രൂപ മാത്രമാണ് പരീക്ഷ ഫീസ്. കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് കെ.എസ്.യു യൂണിവേഴ്‌സിറ്റി മാർച്ച് നടത്തിയിരുന്നു.

കേരള കാലിക്കറ്റ് സർവ്വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഫീസ് വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു. എൽ.എൽ.ബി വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയ ഫലം വരുന്നതിന് മുമ്പ് സപ്ലിമെന്ററി പരീക്ഷ നടത്തുവാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post