Trending

കോഴിക്കോട് നാപ്പത്തിയേഴുകാരൻ്റെ കിഡ്നിയിലെ അഞ്ചുകിലോ ഭാരമുള്ള മുഴ നീക്കം ചെയ്ത് ഡോക്ടർമാർ


കോഴിക്കോട്‌: എരഞ്ഞിപ്പാലം മലബാർ ഹോസ്‌പിറ്റലിൽ കണ്ണൂർ സ്വദേശിയായ നാൽപ്പത്തിയേഴുകാരന്റെ കിഡ്‌നിയിലെ അഞ്ചുകിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. വിശപ്പില്ലായ്മയും വയർ സ്‌തംഭനവുമായി പലയിടങ്ങളിലായി ചികിത്സകൾ നടത്തിയെങ്കിലും ശമനമില്ലാത്തതിനെ തുടർന്നാണ്‌ മലബാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

യൂറോളജി വിഭാഗവും നെഫ്രോളജി വിഭാഗവും ചേർന്ന്‌ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് അസ്വാഭാവിക രീതിയിലും വലിപ്പത്തിലും കിഡ്നിയിൽ മുഴ വളരുന്നതായി കണ്ടെത്തിയത്. തുടർന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ അഞ്ച്‌ കിലോയോളം ഭാരമുള്ള ട്യൂമർ നീക്കം ചെയ്യുകയായിരുന്നു.

യൂറോളജിസ്റ്റും ട്രാൻസ്‌പ്ലാന്റ്‌ സർജനുമായ ഡോ.ഫെലിക്സ് കാർഡോസയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്‌. സുഖം പ്രാപിച്ചതിനെ തുടർന്ന്‌ രോഗിയെ ഡിസ്ചാർജ് ചെയ്‌തു.

Post a Comment

Previous Post Next Post