കുന്ദമംഗലം: കാരന്തൂരിൽ കാൽനട യാത്രക്കാരൻ ജീപ്പിടിച്ച് മരിച്ചു. എളേറ്റിൽ വട്ടോളി പുളിക്കൽ പൊയിൽ പ്രഭാകരൻ (66) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കാരന്തൂർ അങ്ങടിയിലാണ് അപകടം. സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം.
കോഴിക്കോട് നിന്നും കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദേവി. മക്കൾ: പ്രദീഷ്, പ്രവീണ. മരുമക്കൾ: രാജീവൻ വള്ളിയോത്ത്, ഹർഷ കാരന്തൂർ.