Trending

വിജയാഘോത്തിനിടെ യുവ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കുഴഞ്ഞു വീണു.


പാലക്കാട്: യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള റോഡ് ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എം.എൽ.എ കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കൊപ്പം തുറന്ന ജീപ്പിൽ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

പാട്ടുപാടി പ്രവർത്തകർക്കൊപ്പം രാഹുലിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഉടനെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ വിഷ്ണുനാഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാർ അറിയിച്ചു.

ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post