എകരൂൽ: പനങ്ങാട് സൗത്ത് യു.പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും, പൊതു പ്രവര്‍ത്തകനുമായിരുന്ന എകരൂല്‍ കാപ്പിയില്‍ കാരാളന്‍ ചാലില്‍ കെ.സി അപ്പുമാരാര്‍ (90) നിര്യാതനായി. വള്ളിയോത്ത് ശാന്തിസദന്‍ ഓള്‍ഡ് ഏജ് ഹോം സ്ഥാപക സെക്രട്ടറി, കെ.എസ്.എസ്.പി.യു ഉണ്ണികുളം യൂണിറ്റ് പ്രസിഡണ്ട്, കരുമല സര്‍വ്വീസ് കോ. ഓപ്പ് സൊസൈറ്റി ഡയറക്ടര്‍, ഉണ്ണികുളം സര്‍വ്വീസ് കോ. ഓപ്പ് സൊസൈറ്റി ഡയറക്റ്റര്‍, എന്‍.സി.പി മണ്ഡലം പ്രസിഡണ്ട്, പൊലിയേടത്ത് ശ്രീ. വിഷ്ണു ക്ഷേത്രം കമ്മറ്റി സ്ഥാപക സിക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: നടുവത്ത് ദേവി അമ്മ നിര്‍മ്മല്ലൂര്‍. മക്കള്‍: രമേശന്‍ (റിട്ട.കേണല്‍ ഇന്ത്യന്‍ ആര്‍മി), സതീശന്‍ (കെഎസ്ഇബി കോണ്‍ട്രാക്റ്റര്‍), ദിനേശന്‍ (എഞ്ചിനിയര്‍ സൗദി അറേബ്യ). മരുമക്കള്‍: ദീപ കോഴിക്കോട്, പ്രസന്നകുമാരി വയനാട്, സജന കായണ്ണ). സഹോദരങ്ങള്‍: പരേതരായ തൊണ്ട്യേരി ലക്ഷ്മി അമ്മ, കാരാളന്‍ ചാലില്‍ കാര്‍ത്ത്യായനി അമ്മ.
Tags:
OBITUARY