റിയാദ്: കട്ടിപ്പാറ സ്വദേശിയായ യുവാവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് ശുമൈസിയിലെ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. സുലൈ ഹാറൂൺ റാഷിദ് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകളെ തുടർന്ന് ഹോസ്പിറ്റലിൽ പോയതായിരുന്നു. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: റഹ് മത്ത്. മക്കൾ: മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹശ്മിൽ. സഹോദരങ്ങൾ: സമദ് ചുണ്ടൻകുഴി, ഷമീർ, സറീന ലത്തീഫ് കരികുളം, സക്കീന പയോണ.
മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്.
Tags:
OBITUARY