ബാലുശ്ശേരി: ബാലുശ്ശേരി മണ്ണാംപൊയില്‍ കുട്ടമ്പത്ത് താമസിക്കുന്ന എസ്.ഗോവിന്ദന്‍കുട്ടി നായര്‍ (83) നിര്യാതനായി. കര്‍ഷക കോണ്‍ഗ്രസിന്റെ മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, മണ്ണാംപൊയില്‍ കേര സമിതി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുൻകാല കോൺഗ്രസ് പാർട്ടി പ്രവർത്തകനായിരുന്ന അദ്ദേഹം ഡോ. കെ ജി അടിയോടി, മണിമംഗലത്തു കുട്ട്യാലി, ഇ. നാരായണന്‍ നായര്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൊടൊപ്പം പ്രവർത്തിട്ടുണ്ട്. 1970 -80 കളില്‍ അരിക്കുളം മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ശബരിമല, പളനി തുടങ്ങിയ തീര്‍ത്ഥാടന യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ ഗുരുസാമി കൂടിയായിരുന്നു അദ്ദേഹം.
മക്കള്‍: ഗിരീഷ് ബാലുശ്ശേരി (ഓവര്‍സിയര്‍ കെഎസ്ഇബി പുറത്തൂര്‍-തിരൂര്‍, കെഇഇസി (ഐഎന്‍ടിയുസി) ബാലുശ്ശേരി ഡിവിഷന്‍ പ്രസിഡന്റ്), രഘുനാഥ് (കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി), സുരേഷ് കുമാര്‍ (കോണ്‍ഗ്രസ് മണ്ണാമ്പൊയില്‍ ബൂത്ത് പ്രസിഡണ്ട്). മരുമക്കള്‍: ബിന്‍സി, ബിന്ദു പറവൂര്‍ (സീനിയര്‍ ക്ലാര്‍ക്ക് കൊച്ചിന്‍ കോര്‍പ്പറേഷന്‍). സഹോദരങ്ങള്‍: പരേതരായ ജാനകി, ദേവി, ഭാര്‍ഗവി.
Tags:
OBITUARY