എകരൂൽ: ഉണ്ണികുളം കൃഷിഭവൻ കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതിയിൽ അംഗമാവാൻ അപേക്ഷ ക്ഷണിച്ചു. കർഷകക്കൂട്ടായ്മയിലൂടെ കൃഷിയിടങ്ങൾ വികസിപ്പിച്ച് വരുമാനം വർധിപ്പിക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയാണിത്. 2024-25 വർഷത്തിൽ 15 കൃഷിയിടങ്ങളാണ് ഗ്രാമപ്പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കുന്നത്. അപേക്ഷ നവംബർ 30-നകം നികുതി ശീട്ട്, ആധാർകാർഡ് കോപ്പി എന്നിവയോടൊപ്പം നിർദിഷ്ട ഫോറത്തിൽ നൽകണം. വിവരങ്ങൾക്ക് കൃഷിഭവനിൽ ബന്ധപ്പെടണം.