Trending

കെ.എൻ.എം മദ്റസാ സർഗമേള സംഘടിപ്പിച്ചു


നരിക്കുനി: നരിക്കുനി കോപ്ലക്സിൻ്റെ ആഭ്യമുഖ്യത്തിൽ പി.സി പാലം എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച മദ്റസ സർഗമേളയുടെ ഉദ്ഘാടന കർമ്മം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി നിർവഹിച്ചു. മദ്റസ വിദ്യാർത്ഥികളുടെ സർഗശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കെഎൻഎം വിദ്യാഭ്യാസ ബോർഡ് ആവിഷ്കരിച്ച മൽസര പരിപാടിയാണിത്. 

എൻ.പി അബ്‌ദുൽ ഗഫൂർ ഫാറൂഖി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി അബ്‌ദുൽ ഗഫൂർ (വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാക്കൂർ ഗ്രാമ‌പഞ്ചായത്ത്), സി.സി. കൃഷ്‌ണൻ (10-ാം വാർഡ് മെമ്പർ കാക്കൂർ ഗ്രാമപഞ്ചായത്ത്), ബിനോയ് മാസ്റ്റർ (ഹെഡ്മാസ്റ്റർ എ.യു.പി. സ്‌കൂൾ പി.സി പാലം), അബ്‌ദുസ്സത്താർ മാസ്റ്റർ, എൻ. അബ്‌ദുൽ മജീദ് മാസ്റ്റർ, അഹമ്മദ് സബാഹ്, എ.കെ സാബിറ എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ ബഷീർ മാസ്റ്റർ സ്വാഗതവും, പി.കെ അബൂബക്കർ നന്ദിയും പറഞ്ഞു. അഞ്ഞൂറിലധികം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ കലാ വൈജ്ഞാനിക മത്സരങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post