കോഴിക്കോട്: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിൽ അവസരം. ജില്ലാതല ക്വാളിറ്റി മോണിറ്റര്‍ തസ്തികയിലാണ് നിയമനം നടക്കുന്നത്. അഭിമുഖം നടത്തിയാണ് ജോലിക്കാരെ നിയമിക്കുന്നത്.
യോഗ്യത
തദ്ദേശ സ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ / ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
ശമ്പളം
സ്ഥല സന്ദർശനം, യാത്ര ചെലവ് ഉള്‍പ്പെടെ 1455 രൂപ പ്രതിദിനം ലഭിക്കും. പരമാവധി മാസം 21,325 രൂപയാണ് ലഭിക്കുക.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല സെല്‍, സി ബ്ലോക്ക്, നാലാം നില, സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ എത്തിക്കണം. നവംബര്‍ 25നകം അപേക്ഷയെത്തണം.