കൊടുവള്ളി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊടുവള്ളിയിൽ വീട് തകർന്നു. കൊടുവള്ളി വാവാട് കപ്പലാൻകുഴി സജേഷിൻ്റെ വീടിൻ്റെ മേൽക്കുരയാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെയുണ്ടായ ശക്‌തമായ കാറ്റിൽ തകർന്നത്. ഓട് പാകിയ ഒരു നില വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആർക്കും പരുക്കില്ലാതെ രക്ഷപ്പെട്ടു. മേൽക്കൂര പൂർണമായും തകർന്നു. വീടിൻ്റെ ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.