Trending

വടകര ഇരിങ്ങലിൽ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ സ്വദേശി ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെ ആറോടെയാണ് അപകടം.

ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

അച്ഛൻ: സുബ്രഹ്‌മണ്യന്‍ (സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവിൽ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ലോക്കൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി), അമ്മ: ഗിരിജ,‌ സഹോദരി: ജിസി.

Post a Comment

Previous Post Next Post