Trending

നന്മണ്ടയിൽ കൃഷിപാഠവുമായി കുട്ടിപ്പോലീസ്

നന്മണ്ട: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിന് തൊട്ടടുത്തുള്ള വയലിൽ നെൽകൃഷി ആരംഭിച്ചു. ഞാറുനടൽ പ്രവർത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ പി അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു. എസ്പിസി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ സുനിൽ കുമാർ മുഖ്യാതിഥിയായി. ഗാർഡിയൻ എസ്പിസി ചെയർമാൻ സി കെ ഷജിൽ കുമാർ, എസ്പിസി ഓഫീസർ കെ ഷിബു, എംപിടിഎ ചെയർപേഴ്സൺ പി ഷിനി, ഷംസീർ എന്നിവർ ആശംസകൾ നേർന്നു. 

കൃഷിയിടങ്ങളിൽ നിന്ന് അകന്നു പോകുന്ന പുതു തലമുറയെ കൃഷിയുടെ പാഠങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതിക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് സ്കൂൾ ഓഫീസ് ജീവനക്കാരനും കൃഷിക്കാരനുമായ പി കെ ഷൈജുവാണ്.

Post a Comment

Previous Post Next Post