Trending

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവേ അതേ ബസ്സിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം


പാലക്കാട്: സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ ബസ്സിനടിയിൽപ്പെട്ടു പരിക്കേറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്‌ണദാസ്- രജിത ദമ്പതിയുടെ മകൾ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post