കാസര്‍ഗോഡ്: പതിനഞ്ച് വര്‍ഷമായി പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കൗമാരക്കാരന്‍ ഉടമയ്ക്ക് നൽകിയത് ചില്ലറ തലവേദനയല്ല. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും മൂന്നുമാസം മുമ്പാണ് സഖറിയക്ക് ബൈക്കിന്റെ പേരില്‍ നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയത്. ഇതോടെയാണ് തറവാട് വീട്ടിൽ സൂക്ഷിച്ച ബൈക്ക് മോഷണം പോയതായി സഖറിയയും കുടുംബവും അറിയുന്നത്.
നോട്ടീസുകളിലെ സൂചന പിന്‍തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്തിയപ്പോഴാണ് കൗമാരക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. എന്നാല്‍ കുട്ടിയുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കിയ സഖറിയ കേസില്‍ നിന്നും ഒഴിവാക്കി. പക്ഷേ പ്രശ്‌നം കൗമാരക്കാരന്‍ നിയമലംഘനം നടത്തി ഉണ്ടാക്കിയ പിഴയാണ്. ഒന്നും രണ്ടുമല്ല 1,20,000 രൂപയിലധികമാണ് പിഴയായി ഒടുക്കേണ്ടത്.
ഇത്രയും വലിയ തുകയ്ക്ക് എന്തെങ്കിലും ഇളവു കിട്ടുമോന്ന് നോക്കാനുള്ള തീരുമാനത്തിലാണ് ഉടമ. പഴങ്ങാടി മാട്ടൂല്‍ സ്വദേശിയാണ് സഖറിയ. വെള്ളിക്കോത്ത് സ്വദേശിയാണ് കൗമാരക്കാരന്‍.