മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സിനിമ-സീരിയൽ നടനായ അദ്ധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (55) ആണ് അറസ്റ്റിലായത്. എൽ.പി വിഭാഗം അധ്യാപകനായ നാസർ തന്റെ സ്വകാര്യ ഓഫീസിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വണ്ടൂർ കാളികാവ് റോഡിൽ അദ്ധ്യാപക സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചായിരുന്നു പീഡനം നടന്നത്. പീഡന വിവരം പെൺകുട്ടിയുടെ സുഹൃത്തുക്കൾ വഴിയാണ് പുറത്തറിഞ്ഞത്. ഇതിനെ തുടർന്ന് കുട്ടി സ്കൂളിൽ കൗൺസിലിംഗിനും വിധേയമായി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അധ്യാപകൻ ഒളിവിൽ പോയി. വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കും.
വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലാണ് അബ്ദുൽ നാസർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.