പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റോഡ് ജംഗ്ഷനിൽ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ബൈക്ക് ഹൈസ്കൂൾ റോഡിൽ നിന്നും പയ്യോളി ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ ഹൈസ്കൂൾ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ ബൈക്ക് യാത്രികരായ കീഴരിയൂർ നമ്പ്രത്ത്കര സ്വദേശികളായ ചേരിതറമ്മൽ കുഞ്ഞിരാമൻ (70), കോഴിപ്പുറത്തു മീത്തൽ സുബിൻ (35) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.