കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹക്കീംബ് (24) ആണ് പിടിയിലായത്. ഇയാള്‍ നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അരിക്കുളം സ്വദേശിയായ യുവാവ് റെയില്‍വേ സ്‌റ്റേഷനില്‍ ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയോടെ ബൈക്കുമായി ഹക്കീബ് കടന്നു കളയുകയായിരുന്നു. എലത്തൂരെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതിനാല്‍ വാഹനം നിന്നുപോയി. ഇതോടെ ടാങ്ക് കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിടികൂടി പൊലീസില ഏല്‍പ്പിക്കുകയായിരുന്നു.