കൊയിലാണ്ടി: എൻജിനീയറായ മൂടാടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂടാടി ഗോപാലപുരം പവൂര്‍ മീത്തല്‍ പ്രജീഷ് (38) ആണ് മരിച്ചത്. വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എഞ്ചിനിയറായിരുന്നു. കോഴിക്കോടായിരുന്നു താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ദില്‍ന. മകന്‍: ദ്രുവിന്‍. സഹോദരങ്ങള്‍: ബിജു (യൂണിവേഴ്‌സിറ്റി), ഷൈജു (പൊലീസ്).