കൊടുവള്ളി: കൊടുവള്ളിക്ക് സമീപം വാവാട് വീടിന്റെ അടുക്കളയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. വാവാട് ഇരുമൊത്ത് തെക്കേടത്ത് അൻസാറിൻ്റെ വീടിൻ്റെ അടുക്കളയിൽ നിന്നുമാണ് ഇന്ന് രാവിലോടെ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.
അടുക്കളയിൽ നിന്നും ശബ്ദം കേട്ട് എത്തിയപ്പോഴാണ് വീട്ടുകാർ അടുപ്പിൻ്റെ അടിയിൽ പാമ്പിനെ കാണുന്നത്. ഉടനെ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച സ്നെക്ക് റെസ്‌ക്യു ടീം അംഗം റസ്നാസ് മലോറത്തെ വിവരം അറിയിച്ചു. തുടർന്ന് റസ്നാസ് എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.