Trending

ഉള്ളിയേരി സ്വദേശിയായ അൻപത്തഞ്ചുകാരനെ കാണാനില്ലെന്ന് പരാതി


ഉള്ളിയേരി: ഉള്ളിയേരി സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. ഉള്ളിയേരി പുത്തഞ്ചേരി സ്വദേശി സുന്ദരന്‍ (55) നെയാണ് കാണാതായത്. നവംബർ 12 ന് രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടില്‍ നിന്നും കാണാതായത്. വീട്ടില്‍ നിന്നും പോകുമ്പോള്‍ വെള്ള ഷര്‍ട്ടും ഇരുണ്ട കാപ്പി നിറമുള്ള മുണ്ടും ആയിരുന്നു വേഷം. ഇയാളെ ഇതുവരെയും കണ്ടെത്താനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കുക. 9747863616- അക്ഷയ്, 9539089022- അഖില്‍.

Post a Comment

Previous Post Next Post