Trending

കൊയിലാണ്ടിയിൽ യുവാവിൻ്റെ ആക്രമത്തിൽ നാലു പോലീസുകാർക്ക് പരിക്ക്


കൊയിലാണ്ടി: യുവാവിൻ്റെ ആക്രമണത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ ജിതേഷ്, ഗ്രേഡ് എസ്.ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിനു രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിരുദ വിദ്യാർത്ഥി അത്തോളി കൊങ്ങന്നൂർ മലയിൽ നോബിൻ (23)നെ അറസ്റ്റ് ചെയ്തു.

ചിത്രാ ടാക്കീസിനു സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പോലീസ് പോക്സോ കേസിലെ പ്രതിയെ പിടിക്കാൻ പോകവെ ചിത്രാ ടാക്കീസിന് സമീപം നോബിൻ സംശയാസ്പദ സാഹചര്യത്തിൽ നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനിടയിൽ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കല്ല് കൊണ്ടാണത്രെ യുവാവ് ആക്രമിച്ചത്. എസ്ഐക്ക് കൈക്കും സിനുരാജിന് നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post