കൊടുവള്ളി: കൊടുവള്ളിയില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്‌ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി.
സെക്ഷന്‍ ഓഫീസ് ഗ്രേഡ് ടു ലൈന്‍മാന്‍ നാരായണന്റെ പരാതിയില്‍ കൊടുവള്ളി സ്വദേശി സിദ്ദിഖിനെയും മകനെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇന്നു രാവിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ തള്ളിയിട്ടെന്നും തലയില്‍ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നുമാണ് നാരായണന്റെ പരാതി. സിദ്ദിഖിനെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.