Trending

ജില്ലയിൽ ഹര്‍ത്താല്‍ ഭാഗികം; മുടക്കമില്ലാതെ സർവീസ് തുടർന്ന് കെഎസ്ആർടിസി


കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കെസ്ആർടിസി പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. രാവിലെ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകളും പിന്നീട് സർവീസ് ആരംഭിച്ചു. അന്തർ ജില്ലാ സർവീസുകളും പതിവുപോലെ നടക്കുന്നു. പലയിടങ്ങളിലും ഹോട്ടലുകളും കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികളടക്കമുള്ള ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post