Trending

50 അടി താഴ്ചയുള്ള കിണറില്‍ വീണ വയോധികനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ശങ്കരവയലില്‍ വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറില്‍ വീണ വയോധികനെ പേരാമ്പ്ര അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മഞ്ഞുമ്മല്‍ ചന്ദ്രന്‍(65)നെയാണ് പടവുകളില്ലാത്ത കിണറ്റിൽ നിന്നും റെസ്‌ക്യൂനെറ്റിൽ അഗ്‌നിരക്ഷാ സേന ഓഫീസ്സര്‍ എം മനോജ് ചെയര്‍നോട്ടില്‍ പുറത്തെത്തിച്ചത്. തുടർന്ന് സേനയുടെ തന്നെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. രക്ഷാദൗത്യത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി കെ സിജീഷ്, കെ പി വിപിന്‍, ഹൃദിന്‍, പി പി രജീഷ്, പി സജിത്ത്, ഹോംഗാര്‍ഡ് എ സി അജീഷും കൂരാച്ചുണ്ട് പോലീസ് സംഘവും പങ്കാളികളായി.

Post a Comment

Previous Post Next Post